Posts

ഇനി 365 ദിവസങ്ങൾ

Image
  365 ദിവസങ്ങൾ കെ ബാലചന്ദ്രൻ , കണ്ണൂർ ( ഫോൺ 9446060641 )           കുറെ നാളുകൾക്കു ശേഷം തികച്ചും അപ്രതീക്ഷമായാണ് അനന്തുവിന്റെ കത്ത് എന്നെ തേടി വന്നത് . പതിവിലുള്ള മനോഹരമായ ഉരുണ്ടു നീണ്ട അക്ഷരങ്ങൾക്ക് പകരം വലിച്ചു വാരി എഴുതിയ പോലെ .           ഒരു തവണ പെട്ടെന്ന് ഒന്നോടിച്ചു നോക്കണമെന്ന് ഉണ്ടായിരുന്നുള്ളു . അനന്തു ഒരിക്കലും ഗൗരവത്തോടെ ഒന്നും എഴുതാറില്ല . ഇടക്ക് പൊട്ടിപുറപ്പെടുന്ന ആവേശം ദിവസങ്ങൾക്കകം കെട്ടടങ്ങും . അത് കൊണ്ടാണല്ലോ ഒരിടത്തും നില്പുഉറപ്പിക്കാത്തത് . ഒരു വർഷത്തിന് ശേഷമുള്ള ഈ എഴുത്തിലും പ്രത്യേകിച്ച് എന്തെങ്കിലും കാണുമെന്നു കരുതിയതല്ല .പക്ഷെ തുറന്നു വായിച്ചപ്പോൾ എന്തോ ആപത്തു പതിയിരിക്കും പോലെ . പ്രിയപ്പെട്ട മായ           അച്ഛൻ മരിച്ച ദിവസമാണ് ഇന്ന് . ഞാൻ ഏറ്റവും അധികം സ്നേഹിച്ച , എന്നെ ശരിക്കും അറിഞ്ഞ ഒരേ ഒരാൾ .അച്ഛനെ ഇന്നലെ ഞാൻ കണ്ടു . തളർന്നു അവശനായ പോലെ . ഒറ്റപെട്ടു പോയെന്നു എന്നോട് പറഞ്ഞു . ജീവിച്ചിരുന്നപ്പോളും അച്ഛൻ ഒരു ഒറ്റയാനായിരുന്നു . എന്നെ പോലെ . ആരും കൂടെയില്ലെന്നു എപ്പോഴും ഓർമപ്പെടുത്തുന്ന ഒരു ജീവിതം . രണ്ടു പേർക്കും അതായിരുന്നു വിധി . എന്നെ അച്ഛന് കാണണം പോലും .

കോവിഡ് കാലത്തു ഒരു പ്രവാസിയുടെ മടക്ക യാത്ര

Image
കെ ബാലചന്ദ്രൻ ആകാശവാണി കണ്ണൂർ നിലയം മുൻ പ്രോഗ്രാം മേധാവി 9446060641         ഒരു വർഷത്തെ വിദേശ വാസത്തിന്റെ പരിസമാപ്തിയിൽ   ഇങ്ങനെയൊരു പലായനം തികച്ചും     അപ്രതീക്ഷിതമായിരുന്നു . മലേഷ്യയിലെ കർട്ടിൻ അന്തർദേശീയ സർവകലാശാലയിലെ മാധ്യമ പഠന വിഭാഗത്തിലെ അധ്യാപകന്റെ വേഷം നന്നേ ഇണങ്ങി നിൽക്കുമ്പോഴാഴാണ് കോറോണയുടെ വാർത്തകൾ വന്നു തുടങ്ങിയത് .           ചൈനയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന    കൊറോണ വൈറസിന്റെ   വ്യാപനം ഈസ്റ്റേൺ മലേഷ്യയിൽ എത്തിയതോടെ ഭയപ്പാടിലായി ഞാനും   സുനിലയും   . ഒട്ടും അമാന്തിച്ചില്ല ഏപ്രിൽ    8 നുള്ളഎയർ ഏഷ്യ വിമാനത്തിൽ   നാട്ടിലേക്കു   ടിക്കറ്റ് ബുക്ക് ചെയ്തു . ദിവസം കഴിയും തോറും കോവിഡ് കേസുകൾ കൂടാൻ തുടങ്ങി . മലേഷ്യൻ ഗവെർന്മെന്റിന്റെ നീക്കങ്ങൾ വളരെ പെട്ടെന്നായിരുന്നു . പൗരന്മാരുടെ വിദേശ യാത്രകൾക്കുള്ള അനുമതിയാണ് ആദ്യം വിലക്കിയത്. വിദേശികൾക്കുള്ള   പുതുതായി വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തി വെച്ചു.അതെ സമയം വിദേശ പൗരന്മാർക്കു വേണമെങ്കിൽ   രാജ്യ വിട്ടു പോകാമെന്നും ധാരണയായി . അതൊരു ആശ്വാസ വാർത്തയാ